Site icon CTV Online

കോടഞ്ചേരിയിൽ റബർ തോട്ടത്തിൽ രാത്രി തീപിടിത്തം

കോടഞ്ചേരി ∙ വേളംകോട് കല്ലന്ത്രമേട് കള്ളുഷാപ്പിന്റെ സമീപത്തെ റബർ തോട്ടത്തിൽ ഇന്നലെ രാത്രി തീപിടിത്തം. തോട്ടത്തിൽ റബർ വെട്ടി മാറ്റിയ മരഅവശിഷ്ടങ്ങൾക്ക് തീയിട്ടിരുന്നു. രാത്രി ഇത് ആളിപ്പടർന്നതാണു തീപിടിത്തത്തിനു കാരണം. കോടഞ്ചേരി പൊലീസും നാട്ടുകാരും, മുക്കം അഗ്‌നിരക്ഷാ സേനയും ചേർന്നു തീ നിയന്ത്രണ വിധേയമാക്കി.

Exit mobile version