
newsdesk
കൊച്ചി: കലൂരിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ ബാലുശേരി സ്വദേശി നൗഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കലൂർ എസ്ആര്‍എം റോഡിലെ അപ്പാർട്ട്മെന്റിൽ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്. ഇവിടെ കെയർടേക്കറായ നൗഷീദ് തർക്കത്തിനിടെ രേഷ്‌മയെ കുത്തുകയായിരുന്നുവെന്ന് എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു. കഴുത്തിന് കുത്തേറ്റ രേഷ്‌മ തൽക്ഷണം മരിച്ചു. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതക കാരണം വ്യക്തമല്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്നുവർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടുദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് ആദ്യം പറഞ്ഞത്. പിന്നീട് രേഷ്‌മ ബുധനാഴ്‌ചയാണ് കൊച്ചിയിലേക്ക് വന്നതെന്നും പറഞ്ഞു. രേഷ്മ എറണാകുളത്ത് ലാബ് അറ്റെൻഡറായി ജോലി ചെയ്തു വരികയായിരുന്നു .
ഹോട്ടലിലെ മറ്റൊരു ജീവനക്കാരനാണ് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി നൗഷീദിനെ കസ്റ്റഡിയിലെടുത്തു.പോലീസ് കൂടുതൽ ചോദ്യംചെയ്യൽ തുടരുകയാണ്
