Site icon CTV Online

കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk

ട്രാന്‍സ് ജെന്‍ഡര്‍ മോഡല്‍ മരിച്ച നിലയില്‍. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവിനെയാണ് ചക്കരപ്പറമ്പിലെ ലോഡ്ജിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്.
ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സെലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

Exit mobile version