
NEWSDESK
കൊച്ചി : മട്ടാഞ്ചേരിയിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. മൂന്നര വയസ്സുകാരനെ പ്ലേ സ്കൂൾ അധ്യാപികയാണ് ചൂരലിന് തല്ലി പരിക്കേൽപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയായ സീതാ ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു . കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലിയ പാടുകൾ വ്യക്തമാണ്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
