Site icon CTV Online

ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ നടന്ന ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

WebDesk

മൂന്നു കുട്ടികളും രണ്ട് രക്ഷിതാക്കളും ഒരു ടീച്ചറുമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ വു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്.
ഗുവാങ്‌ടോങ് പ്രവിശ്യയിലെ ലിയാങ്ജിയാങ് നഗരത്തിലെ കിന്റര്‍ഗാര്‍ടനില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.45ഓടെയാണ് 25കാരന്‍ കത്തിയുമായി എത്തി ആക്രമണം നടത്തിയത്.
ചൈനയില്‍ കത്തികൊണ്ടുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകളില്‍ ആക്രമണങ്ങള്‍ നടത്തുന്നതും വര്‍ധിച്ചിട്ടുണ്ട്.

Exit mobile version