
newsdesk
മുക്കം : കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള കേരളത്തിലെ വിവിധ ജില്ലകളിലെ ഏഴ് ക്യാമ്പസുകളിലായി പഠിക്കുന്ന 12,000-ത്തിലധികം വിദ്യാർത്ഥികളുടെ സർഗാത്മകതയും കഴിവും പ്രദർശിപ്പിക്കുന്നതിനായി, ആദ്യ പാൻ-കെഎംസിടി കൾച്ചറൽ ഫെസ്റ്റായ ‘കലൈഡോ കെഎംസിടി 2025’ പ്രമുഖ സിനിമ താരം നടൻ ആസിഫ് അലി കെഎംസിടിയുടെ കോഴിക്കോട് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ വിദ്യാർത്ഥികളും അധ്യാപക-അനധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടൊപ്പം പ്രശസ്ത അന്താരാഷ്ട്ര ഡിജേയുടെയും, പ്രമുഖ സംഗീത ബാന്റുകളുടെയും സംഗീതവിരുന്നും അരങ്ങേറും. കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. നവാസ് കെ. എം., ചടങ്ങിൽ അധ്യക്ഷൻ ആയി.
ക്യാമ്പസ് ജീവിതമാണ് ഒരാളുടെ ഏറ്റവും വലിയ ടെർണിങ് പോയിന്റ് എന്നും ക്യാമ്പസ് ലൈഫ് മാക്സിമം എന്ജോയ് ചെയ്യണമെന്നും വിദ്യാര്ഥികളോടായി ആസിഫ് അലി പറഞ്ഞു . ഡോ. ബിന്ദു, ഡോ. അരുൺലാൽ വി. ബി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
