Site icon CTV Online

മെഡിക്കൽ വിദ്യാർഥികൾ ക്ലാസ്സ്മുറികൾ വിട്ട് വീടുകളിലേക്ക്….

WebDesk

കെ എം സി ടി മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ചാത്തമംഗലം പഞ്ചായത്തിൽ നടക്കുന്ന ഫാമിലി അഡോപ്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ആദ്യ ഗൃഹസന്ദർശന പരിപാടി വാർഡ് 11ൽ വെള്ളിയാഴ്ച നടന്നു.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീട് സന്ദർശനതോടെ തുടങ്ങിയ പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ഓലിക്കൽ ഗഫൂർ ഉത്ഘാടനം ചെയ്തു.കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ ആറു ബച്ചുകളിലായി 150 വിദ്യാർത്ഥികൾ പതിനൊന്നാം വാർഡിലെ അഞ്ഞൂറിൽ അധികം വീടുകൾ സന്ദർശനം നടത്തി വിവരശേഖരണം നടത്തി. തുടർപരിപാടിയായി വിദ്യാർഥികൾ അലോട്ട് ചെയ്യപെട്ട വീടുകൾ സന്ദർശിച് വിശദമായി സർവേകൾ നടത്തി രോഗവിവരങ്ങൾ ശേഖരിച്ചു. ഇവർക്കായി kmct മെഡിക്കൽ കോളേജിലെ വിദഗ്ദ ഡോക്ടർമാരുടെ നേതത്വത്തിൽ ചികിത്സ ക്യാമ്പുകൾ നടത്തപ്പെടും . ഗൃഹ സന്ദർശന പരിപാടിക്ക് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ.ജയകൃഷ്ണൻ ടീ, മെഡിക്കൽ സോഷ്യൽ വർക്കർ സുജേഷ്, അസോസിയേറ്റ് പ്രൊഫസർ ഡോ ദിവ്യ, അസിസ്റ്റൻ്റ് പ്രൊഫസർമാരയ ഡോ അനുപമ, ഡോ രൂപേഷ് രാമൻ, ഡോ നവ്യ, റസിഡൻ്റ്മാരയ ഡോ ദീപ, ഡോ അഞ്ജലി, ഡോ അഹാന തുടങ്ങിയവർ നേതത്വംനൽകി.
പതിനൊന്നാം വാർഡ് ആശ വർക്കർ സുഭാഷിണി, കുടുംബശ്രി വനിത വളണ്ടിയർമാർ തുടങ്ങിയവർ മെഡിക്കൽ ടീമിനൊപ്പം വീടുകൾ സന്ദർശിച്ച് വേണ്ട സഹായസഹകരണങ്ങൾ നൽകി.

Exit mobile version