Site icon CTV Online

ട്വന്റി20 പ്രവര്‍ത്തകന്റെ കൊലപാതകം; കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി

Web Desk

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കി. ജഡ്ജിക്ക് സിപിഎം ബന്ധമുള്ളതിനാല്‍ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛനാണ് ഹൈക്കോടതിയെ സമീപിച്ചത്.

നാല് പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു. എസ് സി/ എസ്ടി ആക്ട് കൂടി ഉള്ളതിനാലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസ് പരിഗണിച്ചത്.പ്രതികള്‍ ജാമ്യഹര്‍ജി നല്‍കിയതിന് പിന്നാലെ ഈ കോടതിയില്‍ നിന്ന് മകന്റെ കൊലപാതകത്തില്‍ നീതി ലഭിക്കില്ലെന്ന തോന്നല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ദീപുവിന്റെ അച്ഛന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുമ്പോള്‍ സ്വാഭാവികമായി പ്രതികളുടെ ജാമ്യഹര്‍ജിയുടെ നോട്ടീസ് തങ്ങള്‍ക്ക് നല്‍കേണ്ടതായിരുന്നു. അത് നല്‍കിയില്ല. ഹൈക്കോടതി

Exit mobile version