Site icon CTV Online

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയിലേക്കെന്ന് സൂചന

WebDesk

ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് സൂചന. കോൺഗ്രസിൽ നിന്ന് രാജിവച്ചത് കഴിഞ്ഞ മാസമാണ്. ഇന്ന് 12 മണിക്ക് വിളിച്ച വാർത്താ സമ്മേളനത്തിൽ അംഗത്വം സ്വീകരിച്ചേക്കും.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും സാന്നിധ്യത്തിലാകും ഡല്‍ഹിയില്‍ കിരണ്‍ കുമാര്‍ റെഡ്ഡിയുടെ പാര്‍ട്ടി പ്രവേശനമെന്നാണ് സൂചന.62-കാരനായ കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.2010 നവംബറിലാണ് കിരണ്‍ കുമാര്‍ റെഡ്ഡി ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്.
2014 മാര്‍ച്ചില്‍ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രാജിവയ്ക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും വിജയിച്ചില്ല. 2018-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും സജീവമായിരുന്നില്ല.

Exit mobile version