Site icon CTV Online

താമരശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നല്‍ കുത്തേറ്റു; 3 പേർക്ക് പരുക്ക്

താമരശ്ശേരി∙ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നല്‍ കുത്തേറ്റു. 3 പേർക്ക് പരുക്കുണ്ട്. താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളായ അനില ,ആമിന ,സിനി എന്നിവർക്കാണ് കടന്നലിന്റെ കുത്തേറ്റത്.

തോട് വൃത്തിയാക്കുന്നതിന് ഇടയാണ് കടന്നൽ കുത്തേറ്റത്.മൂവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.

Exit mobile version