
newsdesk
മുക്കം : നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ട ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ ആവേശോജ്വലമായ കൊട്ടിക്കലാശത്തോടെ പ്രചാരണം അവസാനിപ്പിച്ചു വിവിധ മുന്നണികളും രാഷ്ട്രീയപാർട്ടി പ്രവർത്തകരും.
മുക്കം പോലീസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽഇടത് മുന്നണി പ്രവർത്തകർ മുക്കം ആലിൻ ചുവട്ടിലും യു ഡി എഫ് പ്രവർത്തകർ പി.സി ജംഗ്ഷനിലും എൻ ഡി എ പ്രവർത്തകർ അഭിലാഷ് ജംഗ്ഷനിലുമാണ് കൊട്ടിക്കലാശം നടത്തിയത്.
ദിവസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ പ്രവർത്തകരിൽ ആവേശം നിറച്ച് തിരുവമ്പാടിയിലും, ഓമശ്ശേരിയിലും പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടന്നു. തിരുവമ്പാടിയിലും , ഓമശ്ശേരിയിലും ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് എൽ.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും കൊട്ടിക്കലാശം നടന്നത്.
