Site icon CTV Online

കേരളോത്സവം 2024 മുക്കം നഗരസഭ ;സൺഡേ ക്രിക്കെറ്റെർസ് വിജയികളായി

മുക്കം: കേരളോത്സവം 2024 ൻ്റെ ഭാഗമായി മുക്കം മുനിസിപ്പാലിറ്റി കള്ളൻതോട് KMCT ( കരിയാകുളങ്ങര)ഗ്രൗണ്ടിൽ വച്ച് നടത്തിയ ക്രിക്കറ്റ് ടൂർണമെൻ്റിൽ 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ റിഥം മണാശ്ശേരിയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി സൺഡേ ക്രിക്കറ്റേഴ്‌സ് വിജയികളായി .


കേരളോത്സവം ക്രിക്കറ്റ് ടൂർണമെൻ്റിൽ മൂന്നാമത്തെ തവണയാണ് മണാശ്ശേരി ടീം വിജയികളാകുന്നത്.ബ്ലൂ സ്റ്റാർ നെല്ലിക്കാ പൊയിൽ ആയിരുന്നു സംഘാടകർ .

മത്സരങ്ങൾ നഗര സഭ ചെയർമാൻ പി ടി ബാബു ഉത്ഘാടനം ചെയ്തു .
വിജയികൾക്ക് നഗര സഭ വൈസ് ചെയർ പേഴ്സൺ അഡ്വ :ചാന്ദിനി സമ്മാനങ്ങൾ വിതരണം ചെയ്തു.

Exit mobile version