Site icon CTV Online

സ്‌കൂൾ കായികമേളയിൽ ചാത്തമംഗലം എൻ ഐ ടി യിലെ മൈതാനത്തിൽ കൊടും ചൂടിൽ ദാഹിച്ചു വലഞ്ഞ കായികതാരങ്ങൾക്കും കാണികൾക്കും കുടിവെള്ളം പകർന്നു നൽകുന്ന ഫയർഫോഴ്സിന്റെ മാതൃകാ പ്രവർത്തനം കൈയ്യടി നേടി

കോഴിക്കോട് :കൊടും ചൂടിൽദാഹിച്ചു വലഞ്ഞ കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കുംമത്സരങ്ങൾ ആസ്വദിക്കാൻ എത്തുന്നവർക്കും കുടിനീർ നൽകുകയാണ് കേരള ഫയർ സർവ്വീസ് അസോസിയേഷൻ. സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാനവേദിയായചാത്തമംഗലംഎൻ ഐ ടി യിലെമേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സ് മൈതാനത്തിന്റെ പ്രധാന കവാടത്തിന് അരികിലാണ് ഫയർഫോഴ്സ് എല്ലാവർക്കും കുടിവെള്ളം നൽകി മാതൃകാ പ്രവർത്തനം നടത്തുന്നത്. സംഘാടകർ ഓരോ കേന്ദ്രങ്ങളിലുംകുടിവെള്ളം നൽകാൻ ബോട്ടിലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും കൊടുംചൂടിലെ ദാഹമകറ്റാൻ പര്യാപ്തമായിരുന്നില്ല. അവിടെയാണ് ഫയർഫോഴ്സ് നൽകുന്ന കുടിവെള്ളം എല്ലാവർക്കും ദാഹം അകറ്റുന്നത്.

സാധാരണതീപിടുത്തം ഉണ്ടാകുമ്പോൾ ഓടിയെത്തി വെള്ളം പമ്പ് ചെയ്ത് തീയണക്കുന്ന ഫയർഫോഴ്സ് സംഘങ്ങൾ സംസ്ഥാന സ്കൂൾ കായികമേളക്ക് എത്തുന്നവരുടെ ദാഹത്തിന്റെ തീയാണ് കുടിവെള്ളം നൽകുന്നതിലൂടെ ശമിപ്പിക്കുന്നത്.ഉദ്ഘാടന ദിവസം സംഭാരമായിരുന്നു ഫയർഫോഴ്സിന്റെ ഈ കുടിനീർപ്പന്തലിലെ പ്രധാന പ്രത്യേകത.ഉദ്ഘാടന ചടങ്ങ് കാണാനെത്തിയ എല്ലാവർക്കുംആവശ്യത്തിനനുസരിച്ചുള്ള സംഭാരം വിതരണം ചെയ്തു.മത്സരത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച ആയിരക്കണക്കിന് പേരാണ് രാവിലെ മുതൽ ഈ കുടിനീർപ്പന്തലിൽ എത്തി ദാഹം അകറ്റിയത്.
ചുക്കുവെള്ളമാണ് പന്തലിൽ എത്തുന്ന കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ദാഹമകറ്റാൻ ഫയർഫോഴ്സ് സംഘം നൽകുന്നത്.

കുടിവെള്ളത്തിനായി ആവശ്യക്കാർ എത്തുമ്പോൾ ഫയർഫോഴ്സ് അംഗങ്ങൾ തന്നെയാണ്ഗ്ലാസുകളിൽ ചുക്കുവെള്ളം നിറച്ച് ദാഹിച്ചു വലയുന്നവർക്ക് പകർന്ന് നൽകുന്നത്.തിളപ്പിച്ചാറിയ നല്ല ശുദ്ധജലം കുടിക്കാം എന്നതാണ് ഫയർഫോഴ്സിന്റെ ഈ കുടിനീർപ്പന്തലിലെ പ്രധാന പ്രത്യേകത. വിതരണം ചെയ്യാൻ ആവശ്യമായ വെള്ളം തിളപ്പിച്ച് എത്തിക്കുന്നതും ഫയർഫോഴ്സ് സംഘം തന്നെയാണ്. അതിരാവിലെ തുടങ്ങുന്ന കുടി നീർവിതരണം വൈകീട്ട് മത്സരം അവസാനിക്കുന്നത് വരെനീണ്ടുനിൽക്കും. അതിനുവേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഫയർഫോഴ്സ് നടത്തിയിട്ടുണ്ട്.


വെള്ളം കുടിക്കാൻ കൗണ്ടറിൽ എത്തുന്നവർക്കും വലിയ ആശ്വാസമാണ് ഫയർഫോഴ്സിന്റെ കുടിവെള്ള വിതരണത്തിലൂടെ ലഭിക്കുന്നത്. തിളപ്പിച്ചാറ്റിയ വെള്ളം ആയതുകൊണ്ട് തന്നെജലജന്യ രോഗ ഭീഷണി ഒന്നുമില്ലാതെ കുടിക്കാം എന്നാണ് ദാഹമകറ്റാൻ എത്തുന്നവർ പറയുന്നത്.
എല്ലാവർക്കും നിസ്വാർത്ഥമായി കുടിവെള്ളം പകർന്നു നൽകുന്ന ഫയർഫോഴ്സിന്റെ ഈ മാതൃകാ പ്രവർത്തനം ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ കൊടി ഇറങ്ങുന്നത് വരെ ഉണ്ടാകും.

Exit mobile version