
newsdesk
മുക്കം : കെ.എസ്.ഇ.ബിയുടെ അറിയിപ്പൊന്നുമില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം മലയോരത്തും ജനജീവിതം ദുസ്സഹമാക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകളോളമാണ് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ അടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങളെ ആശ്രയിക്കുന്ന കിടപ്പുരോഗികളും വയോധികരും കൊടും ചൂടിൽ വൈദ്യുതി മുടങ്ങുന്നതോടെ കടുത്ത ദുരിതത്തിലാണ്.ഉറക്കവും കുടിവെള്ളവും മുടങ്ങി.
രാത്രികാലങ്ങളിൽ തുടർച്ചയായി കറന്റ് പോകുന്നത് കാരണം നാട്ടുകാർക്ക് ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ പലയിടത്തും കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്.
പഠനത്തെയും കച്ചവടത്തെയും ബാധിക്കുന്നു.വൈകുന്നേരങ്ങളിലെ കറന്റ് പോക്ക് വിദ്യാർത്ഥികളുടെ പഠനത്തെയും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്.
