
newsdesk
കോഴിക്കോട് : ഭക്ഷണ പെരുമയിലും അവ നൽകുന്നതിലും പ്രസിദ്ധമാണ് കോഴിക്കോട്ടുകാർ .എന്നാൽ സംസ്ഥാന സ്കൂൾ കായിക മേള യിൽ രണ്ടാം ദിനം ഭക്ഷണ വിതരണത്തെ ചൊല്ലിയുള്ള തർക്കം മേളക്ക് മങ്ങലേൽക്കും വിധമായി . ഒന്നര മണിയോടെ തന്നെ ഭക്ഷണം തീർന്നതായി പരാതിഉയരുമ്പോൾ തന്നെ മറ്റൊരിടത്ത് മാധ്യമ പ്രവർത്തകർക്കുള്ള ഭക്ഷണത്തിന് വിലക്ക് ഏർപെടുത്തിയതായും പരാതി .
മാധ്യമ പ്രവർത്തകർക്കുള്ള ഭക്ഷണത്തിന് കൂപ്പൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പല മാധ്യമ പ്രവർത്തകരുടയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. കൂപ്പൺ ഇല്ലാത്തവർ ആരായാലും ഭക്ഷണം കഴിക്കാൻ കടത്തി വിടില്ലന്ന ഭക്ഷണ വിതരണ കമ്മിറ്റിയുടെ നിലപാടിനെ മാധ്യമ പ്രവർത്തകർ ഒന്നടങ്കം എതിർത്തു. ഇത് ബഹളത്തിനിടയാക്കി.മാധ്യമ പ്രവർത്തകരുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഫൈസൽ ബാബു എം എൽ എ , ഇടപെട്ട് ഐ ഡി കാർഡ് ലഭ്യമായവർക്ക് ഭക്ഷണം നൽകാൻ നടപടി സ്വീകരിച്ചു.
അതിനിടെ ഉച്ചക്ക് 2 മണിയോണ് ചോറ് വിതരണം മുടങ്ങി. പകരം
ചപ്പാത്തി നൽകി. ഇതിലും പ്രതിഷേധം ശക്തമായിരുന്നു.കെ പി എസ് ടി എ ക്കാണ് ഭക്ഷണ ചുമതല . കൗണ്ടറിൽ മാന്യമായി പെരുമാറുന്നവരെ ജോലിക്ക് നിയോഗിക്കണമെന്ന് മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു.
