
newsdesk
മാവൂർ : സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ ഇ എന് കെ പി ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ചെറുകുളത്തൂർ നേത്രദാന – അവയവദാന ഗ്രാമം നൽകുന്ന ആദരവ് ചെറുകുളത്തൂർ ജി എൽ പി സ്കൂളിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു .
വായനശാല പ്രസിഡൻ്റ് രജിതകുമാരി വയപ്പുറത്ത് അധ്യക്ഷയായി. ടി എ റഹീം എം എൽ എ ഉപഹാര സമർപ്പണം നടത്തി. കെ അംശുമതി സൗഹൃദപത്രം വായിച്ചു. കെ ആർ സുബ്രഹ്മണ്യൻ സൗഹൃദപത്രം നൽകി.
എം ടി രവീന്ദ്രൻ വരച്ച ചിത്രം അദ്ദേഹത്തിന് നൽകി. നവ ഫാസിസത്തിൻ്റെ വർത്തമാനം കിനാവ് കാണുന്ന വാക്കുകൾ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ: പി കെ പോക്കർ , ഡോ അനിൽ ചേലേമ്പ്ര, വി പി ശ്യാംകുമാർ, ടി എം ചന്ദ്രശേഖരൻ, കെ ഇ എൻ എന്നിവർ സംസാരിച്ചു . ഇ വിശ്വനാഥൻ സ്വാഗതവും സി ഷാജു നന്ദിയും പറഞ്ഞു. തുടർന്ന് കലാ പരിപാടികളും അരങ്ങേറി .
