Site icon CTV Online

വേനൽ കനത്തു ;കുടിവെള്ളം മുട്ടി മലയോര മേഖലയിലെ ജനങ്ങൾ

താമരശ്ശേരി : വേനൽ കനത്തതോടെ ജില്ലയിലെ മലയോര മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. കുടിവെള്ള പദ്ധതികളുടെ കിണറുകളും വറ്റിവരണ്ടതോടെ പദ്ധതി പ്രവർത്തനവും ഭാഗികമായി. വളർത്തുമൃഗങ്ങളും വെള്ളംകിട്ടാതെ ദുരിതത്തിലാണ്‌.

ജലക്ഷാമം ക്ഷീരകർഷകരെയും സാരമായി ബാധിച്ചിട്ടുണ്ട്‌. പാലുൽപാദനം ഗണ്യമായി കുറഞ്ഞു. കുടിവെള്ളമെത്തിച്ചു നൽകാൻ സർക്കാരും തദ്ദേശസ്ഥാപനങ്ങളും യുദ്ധകാലടിസ്ഥാനത്തിലാണ്‌ നടപടികൾ സ്വീകരിച്ചു വരുന്നത്‌.


ജില്ലയിലെ തന്നെ പ്രധാന ജലസ്രോതസായ പൂനൂർ പുഴ വറ്റിവരണ്ട നിലയിലാണ് . ഇനിയും കാര്യമായി മഴ ലഭിച്ചില്ലെങ്കിൽ മലയോര മേഖലയിലെ ജനജീവിതത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ .

Exit mobile version