Site icon CTV Online

ബഡ്ജറ്റിനെതിരെ മാവൂർ അങ്ങാടിയിൽ കേരള പ്രവാസി സംഘം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

മാവൂർ : കേരള പ്രവാസി സംഘം കുന്നമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഗവൺമെന്റ് പ്രവാസികളെ പൂർണ്ണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് ബഡ്ജറ്റിനെതിരെ മാവൂർ അങ്ങാടിയിൽ നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ ജോ: സെക്രട്ടറി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് വിച്ചാവ അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി സതീഷ് വി.ജെ സ്വാഗത പറഞ്ഞു. ഏരിയ ട്രഷറർ റഷീദ് പാലാട്ടുമ്മൽ നന്ദി പറഞ്ഞു. പ്രതിഷേധ മാർച്ചിന് പി സന്തോഷ് കുമാർ. രാജേന്ദ്രൻ, അസീസ് കുറ്റിക്കാട്ടൂർ, സുനിൽകുമാർ, അഭിലാഷ് കെ സി, ഗോപിനാഥൻ, മുരളി പി ബാവ, സന്തോഷ് വി, തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version