ഫോണിലേക്ക് വരുന്ന എല്ലാ വീഡിയോ കോളുകളും ചാടിക്കയറി എടുക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഫോണിലേക്ക് വരുന്ന എല്ലാ വീഡിയോ കോളുകളും എടുക്കരുത്. സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും. അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്.

അപരിചിത നമ്പറില്‍ നിന്നും ചീറ്റിങ് കോളുകള്‍ വരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം കോളുകലില്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുമെന്നും കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിപ്പിലൂടെ അറിയിക്കുന്നു.

സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയുമെന്നും പോലീസ് വ്യക്തമാക്കി.

ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത് എന്നും പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

error: Content is protected !!