Site icon CTV Online

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ;മുക്കം പോലീസ് അറിയിപ്പ് വിശദമായി അറിയാം

മുക്കം : 2026 ഏപ്രിൽ 7 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് 3-4-2026 ന് മുക്കം പോലീസ് സ്റ്റേഷനിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ തീരുമാനമായി .

1) എൽഡിഎഫിന്റെ കൊട്ടിക്കലാശം പരിപാടി മുക്കം ആലിൻ ചുവട്ടിൽ നടത്തുന്നതാണ്

2)യുഡിഎഫിന്റെ കൊട്ടിക്കലാശം പരിപാടി മുക്കം പിസി ജംഗ്ഷനിൽ നടത്തുന്നതാണ്

3)എൻ ഡി എയുടെ യുടെ കൊട്ടിക്കലാശം പരിപാടി അഭിലാഷ് ജംഗ്ഷനിൽ നടത്തുന്നതാണ്

4) വൈകിട്ട് 4 മണിക്കും 6മണിക്കും ഇടയിൽ പരിപാടി നടത്തുന്നതും കൃത്യം ആറുമണിക്ക് തന്നെ പരിപാടി അവസാനിപ്പിക്കുന്നതും ആണ്

5) മുൻകൂട്ടി പെർമിഷൻ വാങ്ങിയിട്ടുള്ള വാഹനങ്ങളിൽ മാത്രമേ പ്രചാരണം അനുവദിക്കുകയുള്ളൂ പെർമിഷൻ ഇല്ലാത്ത വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുന്നതാണ്

6) പൊതു വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സം ഉണ്ടാവാത്ത രീതിയിൽ എല്ലാ കക്ഷികളും പരിപാടി നടത്തേണ്ടതാണ്.

Exit mobile version