
newsdesk
മുക്കം : തിരുവമ്പാടിയിൽ 15 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി .കെ കാസിം.ആറായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് സി .കെ കാസിം വിജയത്തിലേക്കെത്തിയത് .ആദ്യമേ പ്രതീക്ഷിച്ച വിജയം തന്നെയാണെന്നും ആധികാരികമായി വോട്ടുകൾ എണ്ണി ഉറപ്പിച്ചു എന്നു മാത്രമേ ഈ വിജയത്തെ കുറിച്ച് പറയാനുള്ളു എന്നും സി .കെ കാസിംവിജയം ഉറപ്പിച്ച ശേഷം ആദ്യമായി പ്രതികരിച്ചു .
ഐക്യജനാധിപത്യ മുന്നണിയുടെ അടക്കും ചിട്ടയുമുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ ഒരു വിജയം ഉറപ്പിക്കാനായത് .ഒപ്പം പത്തുവർഷമായി ഇടതുജനാതിപത്യ മുന്നണിയുടെ സർക്കാരിനോടുള്ള ഭരണവിരുദ്ധപ്രവർത്തനങ്ങളോട് ശക്തമായ വികാരവും നാട്ടിലുണ്ട് , കൂടാതെ മലയോരത്തെ കുടിയേറ്റ ജനതയുടെയും മണ്ണിന്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെടാതെ പോയ പത്തുവർഷക്കാലം ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെടുകയും ജനങ്ങൾ കൃത്യമായി പ്രതികരിക്കുകയും ചെയ്തതിന്റെ തെളിവാണ് ഈ വിജയം . മലയോര ജനതയുടെ മണ്ണും മനസും എല്ലാ ജന വിഭാഗം ആളുകളും എന്നും ഒറ്റകെട്ടായാണ് ഈ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് ഇനിയും ഈ രീതിയിൽ തന്നെ മുൻപോട്ടു പോവും . ഈ തിരഞ്ഞെടുപ്പിൽ നല്ല പിന്തുണ ഐക്യ ജനാതിപത്യ മുന്നണിക്ക് ജനങ്ങളിൽ നിന്നും ലഭിച്ചു .ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല ഇനിയും വരുന്ന തിരഞ്ഞെടുപ്പിലും ഈ രീതിയിൽ തന്നെവിജയമുയർപ്പിച്ചു മുൻപോട്ട് പോവും എന്നും സി .കെ കാസിം പറഞ്ഞു
ശക്തനായ എതിർ സ്ഥാനാർത്ഥി എൽ ഡി എഫിന്റെ ലിന്റോ ജോസഫിനെ മറികടന്നാണ് സി കെ കാസിം ഈ വിജയ തേരോട്ടം നടത്തിയിരിക്കുന്നത് .
