Site icon CTV Online

മുക്കം ബസ്റ്റാന്റിൽ ആഹ്ളാദ പ്രകടനത്തിടെ ബസിന് മുകളിൽ നിന്ന് വീണ് കാലുകൾക്ക് പരിക്കേറ്റ യു ഡി എഫ് പ്രവർത്തകനെ തിരുവമ്പാടിയുടെ നിയുക്ത എം എൽ എ സി കെ കാസിം സന്ദർശിച്ചു

മുക്കം : കഴിഞ്ഞ ദിവസം മുക്കം ബസ്റ്റാന്റിൽ വെച്ച് ആഹ്ളാദ പ്രകടനത്തിടെ ബസിന് മുകളിൽ നിന്ന് വീണ് കാലുകൾക്ക് പരിക്കേറ്റ യു ഡി എഫ് പ്രവർത്തകനെ തിരുവമ്പാടിയുടെ നിയുക്ത എം എൽ എ സി കെ കാസിം സന്ദർശിച്ചു .മുക്കം ചേന്ദമംഗലൂർ മംഗലശേരി സ്വദേശി അബ്ദുറഷീദിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകിയിട്ട് ആണ് ബസിലെ ജീവനക്കാരനായ അബ്ദുറഷീദ് ആഹ്ളാദ പ്രകടനത്തിനിടെ ബസിന് മുകളിൽ നിന്നും വീഴുകയും കാലുകൾക്ക് പരിക്കേൽക്കുകയും ചെയ്തത് .

ചികിത്സക്ക് വേണ്ട സൗകര്യം ഒരുക്കുമെന്ന് സി കെ കാസിം പറഞ്ഞു .സി കെ കാസിമിനൊപ്പം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നിഷാബ് മുല്ലോളി ,ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ് ,ലീഗ് മുൻസിപ്പൽ പ്രസിഡന്റ് എ എം. അബ്ദു ,
ഒ കെ ബൈജു , മുജീബ് ,സൈദ് ഫസൽ മുന്തീർ എന്നിവർ ഉണ്ടായിരുന്നു

Exit mobile version