Site icon CTV Online

കവലകൾ തോറും കോളാമ്പിയുമായിവ്യസ്തസ്ഥമായ ഇലക്ഷൻ പ്രചരണവുമായി 61 കാരൻ

മുക്കം : മുക്കത്ത് ലിന്റോ ജോസഫിന് വേണ്ടി വ്യസ്തസ്ഥ ഇലക്ഷൻ പ്രചരണവുമായി കാരശ്ശേരി സ്വദേശി അബൂബക്കർ കോട്ടകുത്ത് എന്ന 61 കാരൻ .


പണ്ട് കാലത്തെ ഇലക്ഷൻ പ്രചാരണങ്ങൾക്കൊക്കെ ഉപയോഗിച്ചിരുന്ന കോളാമ്പിയിൽ സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞാണ് ഓരോ കവല തോറും അബൂബക്കർ നടക്കുന്നത് .ഒരു ദിവസം ഏതാണ്ട് ഒരു പഞ്ചായത്തിന്റെ മുഖ്യ ഭാഗവും നടന്നു തീർക്കുമെന്നാണ് അബൂബക്കർ പറയുന്നത്
.

കടുത്ത ചൂട് ആയതിനാൽ തന്റെ ജോലിക്ക് കഴിഞ്ഞതിന് ശേഷമുള്ള വൈകുന്നേരങ്ങളിൽ ആണ് ഇത്തരത്തിൽ കോളാമ്പിയുമായി അബൂക്കക്കർ ഇറങ്ങുന്നത് .കാണുന്നവർക്കും ഇതൊരു കൗതുക കാഴ്ചയാണ് .
താനും തന്റെ കുടുംബവും ഇടതുപക്ഷ അനുഭാവികളാണെന്നും ആരോടും ഒരു ചില്ലിക്കാശ് പോലും വാങ്ങാതെയാണ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് എന്നും അബൂബക്കർ പറയുന്നു
.

Exit mobile version