Site icon CTV Online

ആവേശമായി യുഡിഎഫ് കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ ;സി.പി.എം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിൽ പി.എം.എ സലാം

മുക്കം:സെമി ഫൈനലായ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം നൽകിയ വൻ ഭൂരിപക്ഷത്തെ കവച്ച് വെക്കുന്ന ഫലം ഫൈനൽ മത്സരമായ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സി.പി.എം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണന്നും ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾ മുതൽ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ വരെ പാർട്ടി വിടുന്ന അവസ്ഥയിലേക്ക് പാർട്ടി എത്തിയെന്നും അദ്ധേഹം പറഞ്ഞു.

യു.ഡി.എഫ് കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. നാളുകൾ എണ്ണപ്പെട്ടതായി സി.പി.എമ്മിന് തന്നെ ബോധ്യപ്പെട്ടു തുടങ്ങി. പശ്ചിമ ബംഗാളിലേയും ത്രിപുരയിലെയും പോലെ കേരളത്തിലും ഈ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിനെ കാണാൻ പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ പോവേണ്ടി വരും.ജീവനിൽ കൊതിയുള്ള പലരും പരസ്യമായി പറയാൻ മടിക്കുകയാണ്. അത്തരമാളുകൾ ബാലറ്റിൽ പ്രതികരിക്കാനായി കാത്തിരിക്കുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൻ സൂചിപ്പിക്കുന്നത് അക്കാര്യം തന്നെയാണ്.ഭരണ തുടർച്ചയുണ്ടായ അന്ന് മുതൽ ജനങ്ങൾക്ക് അബദ്ധം ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ ദുർഭരണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ യു.ഡി.എഫ് സുസജ്ജമാണ്. അതിന് ജനങ്ങൾ അംഗീകാരം നൽകുമെന്നും പി.എം.എ സലാം പറഞ്ഞു.


തിരുവമ്പാടി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി സി കെ കാസിമിനെ വിജയിപ്പിക്കണമെന്നാവശ്യപ്പട്ട് യു.ഡി.എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ
യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്,ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

ഡി സി സി സെക്രട്ടറിമാരായ സി.ജെ ആൻ്റണി, ബിപി റഷീദ്, അഡ്വ.മോഹൻലാൽ,ജില്ല പഞ്ചായത്തംഗം മിസ് ഹബ് കീഴരിയൂർ, സൂഫിയാൻ ചെറുവാടി, യുപി മമ്മദ്, പി ജി മുഹമ്മദ്, മജീദ് പുതുക്കുടി, എൻ.കെ അഷ്റഫ്, മുനീർ ഗോതമ്പ റോഡ്, മജീദ് മൂലത്ത്, ടി. കവിത, സുജ ടോം, കെ.ടി മൻസൂർ, എം.സിറാജുദ്ധീൻ, എം എ അബ്ദുറഹിമാൻ, കെ.പി സുബ്രമണ്യൻ,

Exit mobile version