Site icon CTV Online

കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) ജില്ലാ പ്രവർത്തക സംഗമവും മാധ്യമ സെമിനാറും ഒക്ടോബർ 2-ന് മുക്കത്ത് നടക്കും

മുക്കം: കേരള മീഡിയ പേഴ്സൺസ് യൂണിയന്റെ (KMPU) ജില്ലാ പ്രവർത്തക സംഗമവും മാധ്യമ പ്രവർത്തകർക്കായുള്ള പ്രത്യേക സെമിനാറും ഒക്ടോബർ രണ്ടിന് രാവിലെ 9:30 മുതൽ മുക്കം സി.ടി.വി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.


രാവിലെ 10 മണിയോടെ ബഹുമാനപ്പെട്ട എം.എൽ.എ സി കെ കാസിം പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് 10:30 മുതൽ മാധ്യമ പ്രവർത്തകർക്കായി വിദഗ്ദ്ധർ നയിക്കുന്ന പ്രത്യേക പഠന ക്ലാസ് ഉണ്ടായിരിക്കും.

മാധ്യമരംഗത്ത് ഏറെ ഉപയോഗപ്രദമാകുന്ന ഈ ക്ലാസിലേക്കും തുടർന്ന് നടപ്പിലാക്കുന്ന പരിപാടികളിലേക്കും യൂണിയൻ അംഗങ്ങൾക്കും സംഘടനയിൽ ഇല്ലാത്ത മറ്റു എല്ലാ മാധ്യമ പ്രവർത്തകർക്കും പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചയോടെ പരിപാടികൾ അവസാനിക്കും.

Exit mobile version