
newsdesk
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25ലക്ഷം രൂപയുടെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കാന്‍ ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചു.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്‍ സിഎംഡി ഗിരീഷ് രാധാകൃഷ്ണന്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുന്‍ അംഗം പി.ജെ ജോസഫ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.സനത് കുമാര്‍ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധര്‍.
