Site icon CTV Online

ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് ആശ്വാസ വാർത്ത, സംസ്ഥാനത്ത് സൗജന്യ വിശ്രമമുറികൾ ഒരുങ്ങുന്നു; ആദ്യഘട്ടത്തിൽ കോഴിക്കോട് ഉൾപ്പടെ മൂന്ന് ന​ഗരങ്ങളിൽ

കോഴിക്കോട്: ഓൺലൈൻ ഡെലിവറി ജീവനക്കാർ ഉൾപ്പെടെയുള്ള ഗിഗ് തൊഴിലാളികൾക്ക് ആശ്വാസ വാർത്ത. ഡെലിവറി ജീവനക്കാർക്കായി സംസ്ഥാനത്ത് സൗജന്യ വിശ്രമമുറികൾ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് വിശ്രമമുറികൾ തുറക്കുക.

സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ വിശ്രമമുറികൾ ഒരുക്കുന്നത്. വിശ്രമമുറികൾ 24 മണിക്കൂറും പ്രവർത്തിക്കും. കിടന്നു വിശ്രമിക്കാനുള്ള കട്ടിലുകൾ, വൃത്തിയുള്ള ശുചിമുറി സൗകര്യം, കുടിവെള്ളം, വിനോദത്തിനായി ടിവി എന്നിവയും ലഭ്യമായിരിക്കും. പദ്ധതിക്കായി 90 ലക്ഷം രൂപ അനുവദിച്ചു. അടുത്ത മാസം 20-നകം ഇവ പ്രവർത്തനസജ്ജമാകുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.

നിലവിൽ വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിക്കുകയെങ്കിലും വൈകാതെ തന്നെ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

Exit mobile version