Site icon CTV Online

പ്രിയ‌ദർശിനിയുടെ നൂറാംദിനം ആഘോഷമാക്കാൻ കെഎസ്ആർടിസി; സാരിവിതരണമില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി ആരംഭിച്ചിട്ട് 100 ദിവസം പൂ‌ർത്തിയാകുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും സാരി വിതരണം സംഘടിപ്പിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാണ് നിർദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും മന്ത്രി പ്രതികരിച്ചു.

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നൂറ് ദിവസം തികയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്.

ഓരോ ഡിപ്പോയിലും 15 സാരികൾ വീതമാണ് നൽകുകയെന്നായിരുന്നു നേരത്തെ പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് സാരീവിതരണം പരിപാടിയുടെ ഭാഗമല്ലെന്ന് മന്ത്രി തന്നെയും സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നാളെ രാവിലെ പത്ത് മണിക്ക് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിക്കും.

Exit mobile version