
newsdesk
85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘ഹോം വോട്ടിന്’ അപേക്ഷിക്കാന്‍ അവസരം. തെരഞ്ഞെടുപ്പ് കമീഷന്റെ ’12 ഡി’ ഫോം വഴി അപേക്ഷിക്കണം. വിജ്ഞാപനം ഇറക്കിയ 16 മുതല്‍ അപേക്ഷിക്കാമെങ്കിലും അവസാനതീയതി അറിയിച്ചിട്ടില്ല.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം പത്രിക സൂക്ഷ്മപരിശോധനയ്ക്ക് മുമ്പുവരെയാണ് അപേക്ഷിക്കാനാകുക. ബിഎല്‍ഒ, ഇആര്‍ഒ എന്നിവര്‍ വഴി ഫോം ലഭിക്കും. നാല് ലക്ഷത്തോളം വോട്ടര്‍മാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. സുതാര്യത ഉറപ്പാക്കാന്‍ പാര്‍ടി ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍, പ്രത്യേക മൊബൈല്‍ പോളിങ് ടീം മേല്‍നോട്ടം വഹിക്കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ചെയ്ത ബോക്‌സില്‍ ശേഖരിക്കും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് വഴി പരാതി നല്‍കാം. സുരക്ഷ ഉറപ്പാക്കാന്‍ 30 കമ്പനി കേന്ദ്രസേന കേരളത്തിലെത്തി. അവധിദിവസങ്ങളില്‍ പത്രിക സ്വീകരിക്കുമോ എന്നതില്‍ ചര്‍ച്ച നടക്കുന്നു.
സ്ഥാനാര്‍ഥികളുടെ ബാങ്ക് ഇടപാടുകളുടെ വിവരം നിരീക്ഷിക്കാന്‍ വിവിധ ബാങ്ക് ഓഫീസേഴ്‌സിന്റെ യോഗംചേരും. പാര്‍ടികളുടെ എല്ലാ ബാനറുകളിലും പ്രിന്റര്‍, പബ്ലിഷര്‍ വിവരം അച്ചടിക്കണം. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ ജില്ലാ കലക്ടര്‍മാരുമായും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായും അവലോകനയോഗംചേര്‍ന്നു.
