
newsdesk
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രണ്ടു മുതൽ മൂന്നു ഡിഗ്രിവരെ താപനില ഉയർന്നേക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം.
സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
