
newsdesk
കോഴിക്കോട് : കേരള വാട്ടർ അതോറിറ്റി കോഴിക്കോട് ഡിവിഷന്റെ പരിധിയിൽ വരുന്ന കോർപറേഷൻ ,കൊടുവള്ളി ,മുക്കം ,രാമനാട്ടുകര ,മുൻസിപ്പാലിറ്റികൾ ,എലത്തൂർ ,കക്കോടി ,ചേളന്നൂർ , തലകുളത്തൂർ ,തിരുവമ്പാടി ,മാവൂർ ,താമരശ്ശേരി ,ഓമശ്ശേരി ,കൊടിയത്തൂർ ,കുറുവട്ടൂർ ,മടവൂർ ,കാരശ്ശേരി ,കുന്നമംഗലം ,ചാത്തമംഗലം ,കോടഞ്ചേരി ,കടലുണ്ടി ,കട്ടിപ്പാറ ,പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വാട്ടർ ചാർജ് കുടിശ്ശിക ഉള്ളവരുടെയും പ്രവർത്തന രഹിതമായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടർ കണക്ഷനുകൾ വിഛേദിച്ചു തുടങ്ങി .ആയതിനാൽ 10/ 11/ 24 നകം വാട്ടർ ചാർജ് അടച്ചു തീർത്തും ,പ്രവർത്തന രഹിതമായ മീറ്റർ മാറ്റി സ്ഥാപിച്ചും ഉപഭോക്താക്കൾ നടപടിയിൽ നിന്ന് ഒഴിവാകണമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിക്കുന്നു
വിശദവിവരങ്ങൾക്ക് ;0495 -2370584
