
newsdesk
കെട്ടിട വാടകയിൽ 18% ജി എസ് ടി വ്യാപാരികൾ നൽകണമെന്ന തീരുമാനം ചെറുകിട വ്യാപാര മേഖലയെ തകർക്കുമെന്നും, അനധികൃത വ്യാപാരങ്ങൾക്ക് ലൈസൻസ് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലൂടെ മുന്നോട്ടുപോകുമെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ ബാപ്പു ഹാജി പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് പി പ്രേമൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ ട്രഷറർ ജിജി കെ തോമസ്, ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര, എ വി എം കബീർ, കപ്പിയേടത്ത്ചന്ദ്രൻ, ജിൽസ് പെരിഞ്ചേരി, എം ടി അസ്ലം, പി ജെ ജോസഫ്, അലി അക്ബർ, ബേബി വർഗീസ് എന്നിവർ സംസാരിച്ചു.
നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായി പി പ്രേമൻ (പ്രസിഡന്റ് )ജിൽസ് പെരിഞ്ചേരി (ജനറൽ സെക്രട്ടറി) പിജെ ജോസഫ് (വർക്കിംഗ് പ്രസിഡന്റ്) എം ടി അസ്ലം(ട്രഷറർ) എന്നിവരെയും 79 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു.
