Site icon CTV Online

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

newsdesk

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.76 കോടി വോട്ടർമാരാണ് ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച പട്ടികയിൽ ആകെയുള്ളത്. 1.13 കോടി പുരുഷൻമാരും 1.44 കോടി സ്ത്രീകളും 240 ട്രാൻസ്ജെൻഡർമാരുമാണ് പട്ടികയിലുള്ളത്.

വനിതാ വോട്ടർമാരുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷൻമാരെക്കാൾ 13 ലക്ഷം സ്ത്രീകൾ വോട്ടർ പട്ടികയിൽ കൂടുതലാണ്. പട്ടികയിൽ ഉൾപ്പെടാത്തവർക്കായി ആ മാസം 23 വരെ അവസരമുണ്ട്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയ്സു പൂർത്തിയായവർക്ക് പേര് ചേർക്കാം. കൊടുത്ത വിവരങ്ങൾ തിരുത്താനും ഓൺലൈനിലൂടെ അവസരമുണ്ട്.

Exit mobile version