Site icon CTV Online

സംസ്ഥാനത്ത് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വാക്സിനേഷന്‍; മുഖ്യമന്ത്രി

Web Desk

സംസ്ഥാനത്ത് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വാക്സിനേഷന്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് അവലോകനയോഗത്തിലാണ് അനുബന്ധരോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കി വാക്സിനേഷന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ നോക്കാനും ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി

അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കൊവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപിഡ്‌ റസ്പോണ്‍സ് ടീമുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലി മെഡിസിന്‍ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്നും ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 124 പേര്‍ക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിര്‍ദ്ദേശം നല്‍കി.

Exit mobile version