Site icon CTV Online

സംസ്ഥാന ടെലിവിഷൻ അവാർഡ്; മികച്ച ഇൻ്റർവ്യൂവർ കെ.ആർ.ഗോപീകൃഷ്ണൻ; മികച്ച നടി അശ്വതി ശ്രീകാന്ത്

Web Desk

2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നടി അശ്വതി ശ്രീകാന്തിന്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടൻ ശിവജി ഗുരുവായൂരാണ്. ഫ്ലവേഴ്സ് ടിവിയിലെ കഥയറിയാതെ എന്ന പരമ്പരയിലൂടെയാണ് പുരസ്കാരം ശിവജിയെ തേടിയെത്തിയത്. മികച്ച ആങ്കർ / ഇൻ്റർവ്യൂവർ പുരസ്കാരം ട്വന്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ.ഗോപീകൃഷ്ണന് ലഭിച്ചു. 360 എന്ന പരിപാടിയിലൂടെയാണ് പുരസ്കാരം ലഭിച്ചത്. ഒരേസമയം പ്രതിപക്ഷ ബഹുമാനവും, അന്വേഷാത്മ​ഗതയും പ്രകടിപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ച് വാർത്തകളുടെയും വിവാദങ്ങളുടെയും ഉള്ളറകളിലേക്ക് വ്യക്തികളിലൂടെ നടത്തുന്ന സഞ്ചാരത്തിനും അവതരണമികവനുമാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Exit mobile version