newsdesk
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് രണ്ടു വരെ നീട്ടി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് തടസം നേരിടുന്നതായി സര്‍ക്കാര്‍ മനസിലാക്കിയ സാഹചര്യത്തിലാണ് രണ്ടുദിവസം കൂടി ജൂലൈ മാസത്തെ റേഷന്‍ വിതരണം നീട്ടിയത്.
സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് മൂന്നിന് ആയിരിക്കും. ആഗസ്റ്റ് 5 മുതല്‍ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.