Site icon CTV Online

‘മറുനാടന്‍ മലയാളി’ക്കെതിരെ മാനനഷ്ടക്കേസ്

Web Desk

ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിക്കെതിരെ മാനനഷ്ടക്കേസ്. ഹൈക്കോടതിയിലാണ് ഹര്‍ജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ താമസക്കാരനായ വര്‍ഗീസ് പൈനാടത്തിലാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും. വ്യാജ വാര്‍ത്ത നല്‍കിയതിനാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ 4,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു മറുനാടന്‍ നല്‍കിയ വാര്‍ത്ത.

Exit mobile version