Site icon CTV Online

കേരളത്തില്‍ ഇത്തവണ മഴ കുറയാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Web Desk

സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യത. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം, കേരളത്തിൽ വേനൽ മഴ ഇത്തവണ 85% അധികം ലഭിച്ചു. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 361.5 mm) ഇത്തവണ ലഭിച്ചത് 668.5 mm ആണ്. കഴിഞ്ഞ വർഷം 108% ( 751 mm) കൂടുതലായിരുന്നു.എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.

Exit mobile version