ക്രിസ്തുമസ്-പുതുവത്സര ബംബര്‍ നറുക്കെടുത്തു; 20കോടി സമ്മാനമായി ലഭിച്ച നമ്പര്‍ അറിയാം

ക്രിസ്തുമസ്- പുതുവത്സര ബംബര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചിരിക്കുന്നത് XC24091Z എന്ന നമ്പറിനാണ്. നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും.

രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പാലക്കാടാണ് കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും.

20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

ആകെ 6,91,300 സമ്മാനങ്ങള്‍. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും.

error: Content is protected !!