Site icon CTV Online

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധന മരവിപ്പിച്ച് സർക്കാർ

Web Desk

കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധനയ്ക്ക് വിലക്ക്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പെടെയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസുകളിൽ ഒരുതരത്തിലും വർധനവ് പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. വിദ്യാർത്ഥികളുടെ അക്കാദമിക താൽപര്യം സംരക്ഷിക്കാനൊണ് നിർദ്ദേശമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ അധ്യാപക, അനധ്യാപകർക്കും മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

ഒക്ടോബർ നാലിന് തന്നെ സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും വച്ചാണ് നടത്തുന്നത്. ബിരുദ ക്ലാസ്സുകൾ പകുതി വീതം വിദ്യാർത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകൾക്ക് മൂന്നു സമയക്രമം നിർദ്ദേശിച്ചിട്ടുണ്ട്.

Exit mobile version