Site icon CTV Online

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു, 1,13,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ രാവിലെ 120 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ ആയിരത്തില്‍പ്പരം രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തിരിച്ചുവരുന്ന കാഴ്ചയാണ് സ്വര്‍ണവിലയില്‍ ദൃശ്യമായത്. പവന് ഇന്ന് 640 രൂപയാണ് വര്‍ധിച്ചത്. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 14,135 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറില്‍ താഴെയാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.ലിയാരെ ആയിരുന്നു.

Exit mobile version