
newsdesk
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരന്നു. ഇന്നലെ വിപണിയിൽ രേഖപ്പെടുത്തിയ അതേ നിരക്കിൽ തന്നെയാണ് ഇന്നും സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 200 രൂപയോളം കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,800 രൂപ എന്ന നിരക്കിലേക്ക് എത്തി. ഇന്നും നേരിയ മാറ്റങ്ങൾ പോലുമില്ലാതെ സ്വർണവില ഇതേ നിരക്കിൽ നിശ്ചലമായി തുടരുകയാണ്.
പവന്റെ വിലയ്ക്ക് ഒപ്പം തന്നെ ഗ്രാം നിരക്കിലും ഇന്ന് മാറ്റമില്ല. ഇന്നലെ ഗ്രാമിന് 25 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,850 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ആഴ്ചയിൽ സ്വർണവിലയിൽ അയ്യായിരത്തിലധികം രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ തകർച്ചയ്ക്ക് ശേഷം വിപണിയിൽ പെട്ടെന്നാണ് വില ഉയരാൻ തുടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച മാത്രം ഒറ്റയടിക്ക് 2,160 രൂപ വർദ്ധിച്ചുകൊണ്ടാണ് വിപണിയിൽ വിലക്കയറ്റത്തിന്റെ പുതിയ ട്രെൻഡ് ആരംഭിച്ചത്. തുടർന്നു വന്ന മൂന്ന് ദിവസത്തിനുള്ളിൽ മാത്രം പവന് 4,300 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയ ഈ കുതിപ്പിനാണ് ഇന്നലത്തെ ഇടിവോടെയും ഇന്നത്തെ മാറ്റമില്ലാത്ത അവസ്ഥയോടെയും നേരിയ ശമനമുണ്ടായിരിക്കുന്നത്.
