NEWSDESK
തൃശൂർ: കൈനൂർ ചിറയിൽ നാലു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഇന്നു വൈകീട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് ഇവർ അപകടത്തിൽപെട്ടത്. വടൂക്കര സ്വദേശി സയ്യിദ് ഹുസൈൻ, കുറ്റൂർ സ്വദേശികളായ അബി ജോൺ, അർജുൻ, പൂങ്കുന്നം സ്വദേശി നിവേദ് എന്നിവരാണ് മരിച്ചത്.
വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ആദ്യം വെള്ളത്തില്‍ മുങ്ങിയയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു മറ്റുള്ളവരും അപകടത്തില്‍പെട്ടതെന്നാണു വിവരം. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന കുട്ടികളാണ് പൊലീസില്‍ വിവരമറിയിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളജിലും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളജിലും ബി.ബി.എ ബിരുദ വിദ്യാർഥികളാണ്.