Site icon CTV Online

സൗദിയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

Web Desk

സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ്‌ ജാബിർ (48), ഭാര്യ ഷബ്‌ന (36), മക്കളായ സൈബ( 7), സഹ(5), ലുത്ഫി എന്നിവരാണു മരിച്ചത്. പുതിയ കമ്പനിയിൽ ജോലിയിൽ ചേരാൻ ജുബൈലിൽ നിന്നു ജിസാനിലേയ്ക്കു കുടുംബസമേതം പോകുന്നതിനിടയിൽ വെള്ളിയാഴ്ച രാത്രി ബിശയിലാണ് അപകടം നടന്നത്.

ഇവർ സഞ്ചരിച്ച കാറിനു പുറകിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ജിസാനിൽ കുടുംബം എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Exit mobile version