
Web Desk
ഇരട്ട വോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നില്‍ കേരളത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടര്‍ന്ന് ട്വിറ്ററില്‍ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ട് ചേർക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. ഇരട്ടിപ്പ് ഉണ്ടെങ്കിൽ തിരുത്തണമെന്നാണ് എള്ളവരുടെയും നിലപാട്. നാല് ലക്ഷത്തിലധികം പേരുടെ പേര് പ്രസിദ്ധീകരിച്ച് അവരെയെല്ലാം കള്ളവോട്ടുകാരായി മുദ്ര കുത്തുന്ന പ്രതിപക്ഷം ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ പോലും ഇരട്ട വോട്ടുണ്ടെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.
ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണത്തില്‍ ഡാറ്റാ പ്രശ്നം ഉയര്‍ത്തി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇരട്ടവോട്ട് പ്രസിദ്ധീകരിച്ചത് രാജ്യത്തിന് പുറത്തുള്ള സെര്‍വറിലാണെന്നും വോട്ടര്‍മാരുടെ വിവരങ്ങള്‍ ചെന്നിത്തല ചോര്‍ത്തിയെന്നും ബേബി പറഞ്ഞിരുന്നു. വ്യക്തികളുടെ അനുമതിയില്ലാതെയാണ് വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയത്. ഇത്തരത്തില്‍ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്നമുണ്ടെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് 4.30 ലക്ഷം പേരുള്‍പ്പെടുന്ന ഇരട്ട വോട്ടര്‍മാരുടെ പട്ടിക ചെന്നിത്തല പുറത്ത് വിട്ടത്. 38,000 ഇരട്ട വോട്ടര്‍മാര്‍ മാത്രമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ചെന്നിത്തല പട്ടിക പുറത്ത് വിട്ടത്.
