
CHINGAM SPECIAL
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്.ഓണം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു എന്നൊരു ഓർമ്മപെടുത്തലും നൽകിക്കൊണ്ടാണ് ചിങ്ങം പിറക്കുന്നത് , പൂക്കളവും, പൂവിളിയുമൊക്കെയായി ഓണനാളുകൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കർക്കിടത്തിന്റെ ക്ഷീണം മാറ്റി നല്ല നാളുകൾ ആരംഭിക്കുകയാണ്. ചിങ്ങ മാസം എന്ന് പറയുമ്പോൾ തന്നെ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നതും ഓണം തന്നെ ആയിരിക്കും.
പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. പോയ നാളുകളിലെല്ലാം പ്രളയവും അതിന് പിന്നാലെ കൊവിഡും കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്.കാർഷിക സംസ്കാരത്തിന്റേയും സമൃദ്ധിയുടേയും ഉത്സവമാണ് ഓണം. കൊല്ല വർഷത്തെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷ മാസം എന്നും അറിയപ്പെടും. കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്.ആഗസ്റ്റ് 20 ഞായറാഴ്ചയാണ് അത്തം.
പോയ ദിനങ്ങള്‍ പരിധികളില്ലാതെ നമ്മെ കൈകോര്‍ക്കാനും ചെറുത്തു നില്‍ക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളില്‍ നിന്ന് കരുത്തോടെ കരുതലോടെ നമ്മള്‍ മുന്നേറി. ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കുകയാണ്..
