
Web Desk
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്.
അതേസമയം, കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ബുധനാഴ്ച്ച വരെ മത്സ്യ ബന്ധനം വിലക്കി. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. വടക്കൻ ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തി പ്രാപിക്കുന്നതായും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
