Site icon CTV Online

കേരള ബജറ്റ് 2025; കോഴിക്കോടിനും തിരുവനന്തപുരത്തിനും കൊച്ചിക്കും പുതിയ പദ്ധതികൾ; അതിവേഗ റെയില്‍പാതയും തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാലയും, സര്‍വീസ് പെന്‍ഷനും വയനാട് , മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 750 കോടി രൂപ;റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി; ആരോഗ്യമേഖലക്ക് കോടികൾ …..

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സില്‍വര്‍ ലൈന്‍ എന്ന പരാമര്‍ശമില്ലാതെയാണ് അതിവേഗ റെയിലിനെ പറ്റി ധനമന്ത്രി പരാമര്‍ശിച്ചത്. തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതുകൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

സര്‍വീസ് പെന്‍ഷന്‍കരുടെ 600 കോടി കുടിശിക ഉടന്‍ നല്‍കും. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാന്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കടം എടുക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെയും കേന്ദ്രം ബുദ്ധിമുട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി ഉള്‍പ്പടെ പൊതുകടത്തിന്റെ പരിധിയിലാക്കി. സംസ്ഥാനങ്ങള്‍ക്കുള്ള കടമെടുപ്പ് പരിധി ഉയര്‍ത്തുന്നില്ല. കേരളത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു. ഇതില്‍ കൂടുതല്‍ വെട്ടിക്കുറവ് ഒരു സംസ്ഥാനത്തോടും ചെയ്യാനില്ല. കേരളത്തിന്റെ ഭരണഘടനാപരമായ അവകാശത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിൽ നഗരവികസനത്തിന് നിരവധി പദ്ധതികൾ കൊണ്ടുവവരുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം, കൊട്ടാരക്കര, കണ്ണൂർ എന്നിവിടങ്ങളിൽ ഐടി പാർക്ക്; പദ്ധതിക്കായി 293 കോടി പ്രഖ്യാപിച്ചു

വികസന പദ്ധതികൾ ഇങ്ങനെ ………


വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും.
പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും.
പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോകകേരള കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.
തെക്കൻ കേരളത്തിൽ കപ്പൽശാല നിർമിക്കാൻ കേന്ദ്രസഹായം തേടും.
കേരളത്തിലെ 150 പാലങ്ങളുടെ നിർമാണ് ഉടൻ പൂർത്തിയാക്കും.
വിദേശവിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും.
ലൈഫ് പദ്ധതിക്ക് 1160 കോടി
നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും.
റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി.
കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.
ഹെൽത്ത് ടൂറിസത്തിന് 50 കോടി.

Exit mobile version