Site icon CTV Online

കെ സി വേണുഗോപാൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമോ? 43 എംഎൽഎമാർ പിന്തുണയ്‌ക്കുമെന്ന് അനുകൂലികൾ

ന്യൂഡൽഹി: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ സി വേണുഗോപാൽ പക്ഷം. നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയും കെ സിക്ക് ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് അവർ.

കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 35പേർ കെ സി വേണുഗോപാലിനൊപ്പമാണ്. മാത്രമല്ല, എ ഗ്രൂപ്പിന്റെ പത്ത് എംഎൽഎമാരിൽ എട്ടുപേരും പിന്തുണയ്‌ക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്നും കെ സി പക്ഷം കരുതുന്നു. എംഎൽഎമാരുടെ പിന്തുണ നോക്കിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെങ്കിൽ കെ സിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നാണ് കെ സി ഗ്രൂപ്പ് പറയുന്നത്.

കോൺഗ്രസ് നിരീക്ഷകർ കേരളത്തിലെത്തുമ്പോൾ 43 എംഎൽഎമാർ കെ സി വേണുഗോപാലിന് അനുകൂലമായ നിലപാട് അറിയിക്കും. അതേസമയം, വിജയിച്ച എ ഗ്രൂപ്പ് എംഎൽഎമാരായ ദീപക് ജോയ് (തൃപ്പൂണിത്തുറ), എ വിൻസെന്റ് (കോവളം) എന്നിവരുടെ പിന്തുണ കെ സി പക്ഷം പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും കെ സി മുഖ്യമന്ത്രിയാകണമെങ്കിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ പിന്തുണയും അനിവാര്യമാണ്.

Exit mobile version