Site icon CTV Online

കായംകുളം കൃഷ്ണപുരത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

Web Desk

കായംകുളത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കൃഷ്ണപുരം അതിര്‍ത്തിചിറ സാംസ്‌കാരിക കേന്ദ്രത്തിന്റെ കുളത്തിലാണ് യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 30 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. കുളത്തിന്റെ കല്‍പ്പടവുകളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറും ഡോഗ് സക്വാഡപും സ്ഥലത്തെത്തി.

Exit mobile version